തൃശൂരിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തു; യുവാവ് കസ്റ്റഡിയിൽ

0

കുന്നംകുളം: തൃശൂരിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച യുവാവ് കസ്റ്റഡിയിൽ. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ട്രാഫിക് പെട്രോളിങ്ങിനിടെ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രകോപനത്തെ തുടർന്നായിരുന്നു ആക്രമണം. മർദ്ദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കുന്നംകുളം പട്ടാമ്പി റോഡിൽ നിന്നും ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചെത്തിയ കാറിനെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ തടയുകയായിരുന്നു. ഇതേതുടർന്ന് സംഭവത്തിൽ പ്രകോപിതനായ കാർ ഡ്രൈവർ തൃത്താല സ്വദേശി നസറുദ്ദീൻ പോലീസുകാരനെ ആക്രമിച്ചു. വണ്ടി തടഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

അതേസമയം പ്രതി അസഭ്യം വിളിക്കുന്നതിന്റെയും പോലീസുകാരനെ അടിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മർദ്ദനത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ വിവരമറിച്ചതിനെ തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

ഒറ്റ രാത്രിയിൽ റഷ്യ തൊടുത്തത് 477 ഡ്രോണുകളും 60 മിസൈലുകളും; യുക്രൈനെതിരെ നടത്തിയത് മൂന്നു വർഷ‌ത്തിനിടയിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം

0

കീവ്: യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ കഴിഞ്ഞ രാത്രിയിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും അപ്പുറത്തേക്കും ഇക്കുറി റഷ്യ ആക്രമണം വ്യാപിപ്പിച്ചു. 477 ഡ്രോണുകളും 60 മിസൈലുകളുമാണ് യുക്രൈനിലേക്ക് റഷ്യ തൊടുത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൂന്നുവർഷമായി തുടരുന്ന യുക്രൈൻ – റഷ്യ യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ശനിയാഴ്ച രാത്രിയിൽ നടന്നത്. അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. റഷ്യ ആയച്ച ഡ്രോണുകളിൽ 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 ഡ്രോണുകൾ ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രൈൻ നിർവീര്യമാക്കി.

റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണത്തെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോ​ഗിച്ച് യുക്രൈൻ പ്രതിരോധിച്ചു. ബാക്കിയുള്ളവ യുക്രൈനിനുള്ളിൽ ആക്രമണം നടത്തി. യുക്രൈനുമായി ചർച്ച നടത്താൻ സന്നദ്ധനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം മാരകമായ ആക്രമണം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. റഷ്യ-യുക്രൈൻ പ്രതിനിധികൾ തുർക്കിയിലെ ഇസ്താംബുളിൽ വെച്ച് നടത്തിയ രണ്ടുഘട്ട ചർച്ചകളും പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു.

നിലവിൽ ഇരുരാജ്യങ്ങളും വിലയേറിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പകരം ആധുനിക സാങ്കേതിക വിദ്യകളുപയോഗിക്കുന്ന ഡ്രോണുകൾ ആണ് ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത്. ഹൃസ്വദൂര ഡ്രോണുകളും ദീർഘദൂര ഡ്രോണുകളും വ്യാപകമായി ആക്രമണങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു.

രണ്ട് ട്രാവൽ ബാഗുകളിലായി 16 കിലോ കഞ്ചാവ്; കൊച്ചിയിൽ ബംഗാൾ സ്വദേശികൾ പിടിയിൽ

കൊച്ചി: കൊച്ചി എലൂരിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഡാൻസഫും നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈൻ, റോണി സേഖ് എന്നിവരാണ് അറസ്റ്റിലായത്. എലൂർ ഫാക്ട് ഭാഗത്തു വെച്ചാണ് സംഘം കഞ്ചാവ് പിടികൂടിയത്.

2 ട്രാവൽ ബാഗുകളിലായി കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച കഞ്ചാവാണിത്. ഇവർ കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിലാണ് കഞ്ചാവ് വിതരണം നടത്തിയിരുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

പതിനാലുകാരിയുടെ ആത്മഹത്യ; അദ്ധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും, ആത്മഹത്യാക്കുറിപ്പിലെ കൈപ്പട പരിശോധിക്കും; അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്

പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ ആത്മഹത്യയിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഉദ്യോഗസ്ഥർ നാളെ സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മൊഴിയെടുക്കും. ആശിര്‍നന്ദയുടെ അടുത്ത സുഹൃത്തക്കളോടും കാര്യം വിശദമായി ചോദിക്കും. ആരോപണ വിധേയരായ അദ്ധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് തീരുമാനം.

സുഹൃത്തിന്റെ നോട്ട്‌ബുക്കിന്റെ പുറകിലാണ് ആശിർനന്ദ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നത്. തന്റെ ജീവിതം അദ്ധ്യാപകർ തകർത്തുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരുടെ പേര് കുറിപ്പിൽ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞതായും സഹപാഠി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

സഹപാഠികൾ ആശിർനന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാക്കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകിയേക്കും. ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൂളിനെതിരെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമെന്നും ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തുവെന്നുമാണ് ഡിഡിഇ റിപ്പോർട്ടിലുളളത്. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ടു വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്​കുമാർ സന്ദര്‍ശിച്ചു.

കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളില്‍ വളര്‍ത്തിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ആവശ്യമായ ക്ലാസും കൗണ്‍സലിങ്ങും നല്‍കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന്‍ തേടിയിട്ടുണ്ട്.

ആശിർനന്ദയുടെ മാതാപിതാക്കൾ, സ്‌കൂളിലെ സഹപാഠികൾ, അദ്ധ്യാപകർ എന്നിവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം സ്കൂളിൽ പുതുതായി ആരംഭിച്ച പിടിഎ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ആശിര്‍നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. സംഭവത്തെ തുടർന്നുള്ള പ്രതിഷേധത്തിന് പിന്നാലെ ആരോപണവിധേയരായ സ്‌കൂളിലെ പ്രധാന അധ്യാപിക അടക്കം മൂന്ന് അദ്ധ്യാപകരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; അഞ്ചു വർഷമായി അടുപ്പത്തിൽ; പെരുമാറിയിരുന്നത് ഭർത്താവിനെ പോലെ; ഗുരുതര ആരോപണവുമായി യുവതി

0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പീഡന പരാതിയുമായി യുവതി. പേസ് ബൗളർ യാഷ് ദയാൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ പരാതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിലാണ് യുവതി പരാതി സമർപ്പിച്ചത്. യാഷ് ദയാൽ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് യുവതിയുടെ പരാതി. യാഷ് ദയാലിന്റെ കെണിയിൽ നിരവധി പെൺകുട്ടികൾ തന്നെപോലെ പെട്ടുപോയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.

യാഷ് ദയാലുമായി അഞ്ചു വർഷമായി അടുപ്പമുണ്ടായിരുന്നെന്നാണ് യുവതി അവകാശപ്പെടുന്നത്. മാനസികമായും ശാരീരികമായും യാഷ് ദയാൽ തന്നെ ഉപദ്രവിച്ചെന്നുമാണു യുവതിയുടെ പരാതിയിലുള്ളത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെൺകുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വി‍ഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതിയുടെ അവകാശവാദം.

യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ യാഷ് ദയാൽ, ഭർത്താവിനെ പോലെയാണു പെരുമാറിയതെന്നും, അങ്ങനെ വിശ്വാസം നേടിയെടുത്തതായും പരാതിയിൽ പറയുന്നു.‘‘കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പ്രതികരിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം മർദിച്ച് അവശയാക്കി. യാഷ് ദയാൽ പ്രണയം അഭിനയിച്ച് പല പെൺകുട്ടികളെയും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്.’’– പരാതിയിൽ യുവതി ആരോപിച്ചു. യാഷ് ദയാൽ പീഡിപ്പിക്കുകയാണെന്നു പറഞ്ഞ് യുവതി വനിതാ ഹെൽപ് ലൈനെ നേരത്തേ സമീപിച്ചിട്ടുള്ളതായും വിവരമുണ്ട്.

യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകി. ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനാണ് അന്വേഷണ ചുമതല. ജൂലൈ 21ന് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2025 ഐപിഎലിൽ കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി 15 മത്സരങ്ങൾ കളിച്ച ദയാൽ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും ദയാലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി കുവൈത്തിൽ അന്തരിച്ചു

0

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ(27) കുവൈത്തിൽ മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു.

കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ മുഹമ്മദ് അൻവർ കാളികാവിന്റെ മൂത്ത മകനാണ് റാഷിദ്. മാതാവ്: റസീന പിപി, ഭാര്യ: ജൽവ അബ്ദുൽ ജലീൽ, മകൻ: ഹൈസിൻ ആദം. ഹന, ഹനൂന എൻ്നിവർ സഹോദരങ്ങളാണ്. കുവൈത്തിലെ കെ.ഒ.സിയിൽ ജോലി ചെയ്തുവരികയായിരുന്നു റാഷിദ് അൻവർ.

തൃശൂരിൽ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ പ്ലാഴി സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വെങ്ങാനെല്ലൂര്‍ സ്വദേശി മിഥുന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ചേലക്കോട് പാതയോരത്തെ കാനയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ മിഥുൻ കാനയിൽ കിടക്കുന്നത് കണ്ടത്.

ചേലക്കര ഭാഗത്തുനിന്ന് പഴയന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു മിഥുന്‍. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മിഥുനെ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ ആഭിചാരക്രിയയുടെ ഭാഗമായി വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെ കൊലപ്പെടുത്തി യുവതി; കൊന്നത് സ്വന്തം അപ്പാര്‍ട്ട്മെന്‍റിൽ വച്ച് കഴുത്തറുത്ത്

0

ബെംഗളൂരു: ബെംഗളൂരുവില്‍ തന്റെ മൂന്ന് വളര്‍ത്തുനായ്ക്കളില്‍ ഒന്നിനെ കൊലപ്പെടുത്തി യുവതി. ബെംഗളൂരുവിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിൽ വച്ച് കഴുത്തറുത്താണ് യുവതി നായയെ കൊലപ്പെടുത്തിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ തൃപര്‍ണ പായക് എന്ന യുവതിയാണ് ക്രൂരകൃത്യം നടത്തിയത്. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നായയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം അപ്പാര്‍ട്മെന്‍റില്‍ രൂക്ഷഗന്ധം ഉണ്ടായതാണ് സംഭവം പുറത്തുവരാന്‍ കാരണം. യുവതി നായയെ ക്രൂരമായി കൊന്നശേഷം തുണിയില്‍ പൊതിഞ്ഞ് വച്ച് സംഭവം പുറത്തറിയാതിരിക്കാന്‍ ജനലും വാതിലും അടച്ച് അപ്പാര്‍ട്ട്മെന്‍റിന് അകത്തിരിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് നായ്ക്കളെ തൃപര്‍ണയുടെ വീട്ടിനുള്ളില്‍ കെട്ടിയിട്ടതായും കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ നായ നാലു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തൃപര്‍ണയ്ക്കെതിരെ നിലവില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ചു

0

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ചു. ഫണ്ടിന്‍െ്‌റ സബ്‌സ്‌ക്രിപ്ഷന്‍ ജൂണ്‍ 27 ന് ആരംഭിച്ച് ജൂലൈ 11 ന് അവസാനിക്കും. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 ആണ് (കൂടാതെ 1 രൂപയുടെ ഗുണിതങ്ങളും), അധികമായി അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ തുകയായ 100 യും (കൂടാതെ 1 രൂപയുടെ ഗുണിതങ്ങളും).

ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട്, പ്രധാനമായും സ്‌മോള്‍ ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളിലും നിക്ഷേപിച്ച് ദീര്‍ഘകാല നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.ഇത് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഗുണനിലവാര അവസരങ്ങള്‍ തിരിച്ചറിയുന്നതിലും സജീവശ്രദ്ധ പുലര്‍ത്തുന്ന മാനേജ്മെന്റ് പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് മോഹന്‍ ഇങ്ങനെ പറഞ്ഞു. നിരവധി വ്യവസായങ്ങളും ഉപമേഖലകളും സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ മാത്രമായി ലഭ്യമാണ്. ഇവയില്‍ ഈ സ്‌മോള്‍ ക്യാപ് സ്പെയ്സില്‍ നിന്ന് വളര്‍ന്നുവരുന്ന ബിസിനസുകളിലെ മുന്‍നിരയില്‍ നില്‍ക്കുന്നവയെയും മറ്റുള്ളവയുമായി മത്സരിച്ചുയര്‍ന്നുവരുന്നവയെയും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.

വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്. വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് പി ജെ ജോസഫ്

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം.

എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

കേരളത്തെ ബാലവേല വിമുക്തമാക്കാന്‍ ‘ശരണബാല്യം’; 140 ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി

കൊച്ചി :  കേരളത്തെ ബാലവേലാ വിമുക്തമാക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ‘ശരണബാല്യം’ പദ്ധതി നടപ്പിലാക്കി വരുന്നതായി മന്ത്രി വീണാ ജോർജ്.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകളാണ് സംഘടിപ്പിച്ചത്. 56 കുട്ടികളെ പുനരധിവസിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം കുട്ടികൾ ബാലവേലയ്ക്ക് ഇരയാവാൻ സാധ്യതയുള്ള 140 ഹോട്ട്സ്പോട്ടുകളാണ് പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലൂടെ കണ്ടെത്തിയത്.

ഏറ്റവും കൂടുതൽ ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂർ 10, കാസർഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകൾ.

ഉത്സവ സ്ഥലങ്ങള്‍, കമ്പനികള്‍, തോട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്.

ശരണബാല്യം പദ്ധതിയുടെ ഭാഗമായി കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുമ്പാകെ എത്തിക്കും. ഇതര സംസ്ഥാനങ്ങളിലുള്ള കുട്ടികളാണെങ്കില്‍ അതത് സംസ്ഥാനങ്ങളിലെ സിഡബ്ല്യുസികളിലേക്ക് തിരികെ അയയ്ക്കും. അതിന് സാധിക്കാത്തവരുടെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കും.