കൊമ്പൻ പി.റ്റി 5ന്റെ ചികിത്സ ഒരുക്കങ്ങൾ പൂര്‍ത്തിയായി; സാഹചര്യം അനുകൂലമെങ്കിൽ ഉടൻ മയക്കുവെടി

പാലക്കാട്: കണ്ണിന്​ പരിക്കേറ്റ പി.റ്റി  അഞ്ചിന്റെ ആരോഗ്യനില ചീഫ്​ കൺസർവേറ്റർ ഓഫ്​ ഫോറസ്റ്റ്​ കെ വിജയാനന്ദ്​ വിലയിരുത്തിയതിനെ തുടർന്ന് ചികിത്സ ഒരുക്കങ്ങൾ പൂര്‍ത്തിയായി. ആനയെ മയക്കുവെടിവെച്ച ശേഷം തുടർ നടപടികൾ ആലോചിക്കും എന്നാണ് ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ പറഞ്ഞത്. ആന അവശനാണെന്ന വാർത്ത ശരിയല്ല. തീറ്റയെടുക്കുന്ന ആന മറ്റ്​ ആരോഗ്യ പ്രശ്നങ്ങളൊന്നും കാട്ടുന്നില്ലന്നും സക്കറിയ പറഞ്ഞു.

സംഘം പൂർണ സജ്ജമായി ദൗത്യം തുടങ്ങി. മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്.

ഓപറേഷൻ ആരംഭിക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 15 അം​ഗ വിദ്​ഗധ സംഘത്തിനെയാണ് ഇതിനായി നിയോ​ഗിച്ചിരിക്കുന്നത്. ആനയെ എത്തിക്കാനായി കണ്ടെത്തിയിട്ടുള്ള പത്ത് പോയിന്റുകളിൽ ഏതെങ്കിലും ഒരു പോയിന്റിൽ ആനയെ എത്തിക്കും. കുങ്കിയാനകളുടെ സഹായത്തോടെയായിരിക്കും ആനയെ എത്തിക്കുന്നത്.

ഇവിടെ എത്തിച്ച ശേഷം ആയിരിക്കും മയക്കുവെടി വെക്കുന്നത്. ശേഷം ആനയുടെ ആരോ​ഗ്യസ്ഥിതി പരിശോധിക്കും. ആനയുടെ രണ്ട് കണ്ണിനും കാഴ്ചയില്ല. അതുകൊണ്ടുതന്നെ ആദ്യം ഇതിനുള്ള മരുന്നുകളായിരിക്കും നൽകുക. കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകിച്ച് സർജറിയോ മറ്റോ ആവശ്യമുള്ള സാഹചര്യം ആണെങ്കിൽ കൂടുതൽ സമയമെടുത്ത് ചികിത്സ നൽകും.

ആനയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമാണെങ്കിൽ എയർ ആംബുലൻസിൽ കയറ്റി ധോണി ക്യാമ്പിലേക്ക് എത്തിക്കും. അവിടെ കൂട്ടിലാക്കിയ ശേഷമായിരിക്കും വിദ​ഗ്ധ ചികിത്സ നൽകുക. പി.റ്റി അഞ്ചിന്റെ ശരീരത്തിലുള്ള മുറിവ്​ മരക്കൊമ്പ്​ കൊണ്ട്​ ഉണ്ടായതാവാമെന്ന്​ വനംവകുപ്പ്​ ഉദ്യേഗസ്ഥർ പറഞ്ഞിരുന്നു.

ആന നിലവിൽ മാന്തുരുത്തി മേഖലയിലാണ് ഉള്ളത്​. രണ്ടുകണ്ണിനും കാഴ്ച പ്രശ്നമുള്ളതിനാൽ പതുക്കെയാണ്​ സഞ്ചരിക്കുന്നത്​. വനംവകുപ്പ്​ സംഘം ആനയെ നിരീക്ഷിച്ച്​ ഒപ്പമുണ്ട്​. പി.റ്റി 14 ഉം മറ്റൊരു ആനയും രണ്ടുദിവസംമുമ്പ്​ ഒപ്പമുണ്ടായിരുന്നു. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഒരു തെളിവുമില്ലെന്നും​ വനംവകുപ്പ്​ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; ബൈക്കിൽ തട്ടിയിട്ടും സംഘത്തിന് കൂസലില്ല; കോഴിക്കോട്ടെ വിവാഹ സംഘം കുടുങ്ങിയത് ഇങ്ങനെ..

0

കോഴിക്കോട്: നമ്പർ പ്ലേറ്റ് മറച്ച് വിവാഹസംഘം അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് പുറമേരിയിലാണ് സംഭവം. രണ്ട് കാറുകൾ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ ഒട്ടിച്ച് നമ്പർ പ്ലേറ്റ് മറച്ചായിരുന്നു സംഘത്തിന്റെ യാത്ര. പുറമേരി കുനിങ്ങാട് റോഡിൽവെച്ച് ഈ കാറുകളിലൊന്ന് ബൈക്കിൽ തട്ടിയതോടെയാണ് സംഘത്തിന് പിടിവീണത്. നാട്ടുകാരുടെ ഇടപെടലിന് പിന്നാലെയാണ് അപകടകരമായി വാഹനം ഓടിച്ചതിന് നാദാപുരം പൊലീസ് കേസെടുത്തത്.

വധുവും വരനും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ നാല് കാറുകളിലായി സുഹൃത്തുക്കൾ സഞ്ചരിച്ചു. അപകടകരമായി സഞ്ചരിച്ച കാറുകളിലൊന്ന് ബൈക്കിൽ തട്ടിയതോടെ നാട്ടുകാർ ഇടപെട്ടു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിനിടെ നമ്പർ പ്ലേറ്റ് മറച്ച് ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിപ്പിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൻറെ വിഡിയോ ചിത്രീകരിച്ചവർക്ക് നേരെ അശ്ലീല ആംഗ്യം വിവാഹസംഘം കാണിച്ചു.

ഇതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പിന്നാലെ നാദാപുരം പൊലീസെത്തി നാല് കാറുകളും കസ്റ്റഡിയിലെടുക്കുകായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊട്ടാരക്കരയിൽ പതിനാറുകാരിയെ കാണാതായി; പരാതിയെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി

0

കൊല്ലം: കൊല്ലത്ത് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് കുട്ടിയെ കാണാതായത്. പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്. സ്കൂളിൽ പോയ കുട്ടി മടങ്ങിയെത്താത്തിനെതുടര്‍ന്നാണ് വീട്ടുകാര്‍ പോലീസിൽ പരാതി നൽകിയത്.

ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ സംസ്കാരം യുഎഇയിൽ; വേള്‍ഡ് കോംപറ്റീറ്റീവ്‌നെസ് ഇയര്‍ ബുക്കിൽ യു.എ.ഇക്ക് ഒന്നാംസ്ഥാനം

0

വേള്‍ഡ് കോംപറ്റീറ്റീവ്‌നെസ് ഇയര്‍ ബുക്കി​ന്റെ 2025 എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യു.എ.ഇ. തൊഴില്‍ സാധ്യതകളുടെ കാര്യത്തിലും മികച്ച തൊഴില്‍ സംസ്‌കാരത്തിലുമാണ് അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലാളികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുടെ കുറവുമാണ് യു.എ.ഇയുടെ പ്രധാന പ്രത്യേകത.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (IMD) വേള്‍ഡ് കോംപറ്റീറ്റീവ്‌നെസ് ഇയര്‍ ബുക്കിന്റെ (World Competitiveness Yearbook) 2025 എഡിഷനിലാണ് യു.എ.ഇക്ക് മികച്ച സ്ഥാനം ലഭിച്ചത്. വിവിധ മേഖകളില്‍ രാജ്യങ്ങളുടെ മികവാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. തൊഴിലിന് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്കാണ് ഒന്നാം സ്ഥാനം.

കാരണങ്ങള്‍ ഇതാണ്
തൊഴില്‍ തര്‍ക്കങ്ങള്‍ കുറവ്, തൊഴില്‍ മാറുന്നതിനുള്ള ചെലവുകളിലെ കുറവ്, തൊഴില്‍ ശക്തിയുടെ വളര്‍ച്ച, തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ പരിചയം ലഭിക്കുന്നതിനുള്ള സാധ്യതകള്‍, തൊഴില്‍ വിപണിയിലെ മല്‍സരം, തൊഴില്‍ സമയത്തിന്റെ സുതാര്യത, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലിലുള്ള കുറവ് എന്നീ ഘടകങ്ങളാണ് യു.എ.ഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

മികച്ച സമ്പദ് വ്യവസ്ഥ സ്വിറ്റ്‌സര്‍ലന്‍ഡില്‍
ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനാണ് ഒന്നാം സ്ഥാനം. സിംഗപ്പൂര്‍, ഹോങ്കോംഗ്, ഡെന്‍മാര്‍ക്ക്, യു.എ.ഇ, തായ്‌വാന്‍, അയര്‍ലന്‍ഡ്, സ്വീഡന്‍, ഖത്തര്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്. 69 രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ കുറിച്ച് പഠിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. കാനഡ, ജര്‍മനി, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയാണ് കൂടുതല്‍ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പ്രതി വീണ്ടും പിടിയിൽ

0

ഇടുക്കി: ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി. ഇടുക്കി പെരുവന്താനം പൊലീസാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ചങ്കരംചാത്ത്, സ്വാതിനിവാസിൽ 42 കാരനായ ആനന്തൻ പി തമ്പിയാണ് പിടിയിലായത്. പശ്ചിമ ബംഗാളിൽ നടന്ന ആറു ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ വിധാൻ നഗർ പൊലീസ് കോട്ടയത്തെത്തിയാണ് ഹോട്ടൽ ജീവനക്കാരനായ പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിയങ്കാവിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്നു. വള്ളിയങ്കാവിൽ ഒരാൾ കുടുംബസമേതം സംശയാസ്പദമായി താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇയാളെ ഇവിടെനിന്നും പിടികൂടുകയായിരുന്നു.

ചികിത്സിക്കാൻ പണമില്ല; വൃക്ക രോഗം മൂർച്ഛിച്ച് ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു, നാലുലക്ഷം രൂപ ശമ്പള കുടിശിക ഉണ്ടെന്ന ആരോപണവുമായി കുടുംബം

0

പാലക്കാട്: ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് വൃക്ക രോഗം മൂർച്ഛിച്ച് ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്‌ണു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന കെ ചന്ദ്രൻ (57) ആണ് മരിച്ചത്. ശമ്പള കുടിശ്ശികയുണ്ടെന്നും കൃത്യമായി ശമ്പളം നൽകിയില്ലെന്നും ചന്ദ്രന്റെ കുടുംബക്കാർ ആരോപിച്ചു. വൃക്ക രോഗത്തിന് ചികിത്സിക്കാൻ പണമില്ലാതിരുന്ന അവസ്ഥയായിരുന്നു ചന്ദ്രന്റെ കുടുംബത്തിന്. ശമ്പള കുടിശികയായി നാലുലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നത്. പോലീസിൽ പരാതിപ്പെട്ടും കാര്യമൊന്നും ഉണ്ടായില്ലെന്ന് കുടുംബക്കാർ പറഞ്ഞു.

കൂടാതെ ചന്ദ്രന് ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ വന്നതോടെ ദേവസ്വം അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. 1996 മുതൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരനായിരുന്നു ചന്ദ്രൻ. 2010 മുതൽ 2015വരെ മൂന്നുലക്ഷം രൂപയും സാങ്കേതിക കാരണങ്ങളാൽ പിടിച്ചുവച്ച ഒരുലക്ഷം രൂപയുമാണ് കുടിശിക ഇനത്തിൽ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നത്. 2024ൽ രോഗം മൂർച്ഛിച്ചതോടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചിട്ടും ദേവസ്വം ബോർഡ് പരിഗണിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

എന്നാൽ കുടുംബത്തിന്റെ വാദങ്ങൾ പാടെ നിക്ഷേധിക്കുകയാണ് ദേവസ്വം ബോർഡ്. മലബാർ ദേവസ്വം ബോർഡിനോട് അപേക്ഷിച്ചിട്ടും ഫണ്ട് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് ശമ്പളകുടിശിക വന്നതെന്നുമാണ് ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കിയത്. ചട്ടപ്രകാരം വരുമാനമുള്ള അമ്പലങ്ങൾ ജീവനക്കാർക്ക് സ്വയം ശമ്പളം കണ്ടെത്തണമെന്നാണ് ചട്ടം.

ചന്ദ്രനുൾപ്പെടെയുള്ളവർക്ക് ശമ്പളം നൽകേണ്ടത് ക്ഷേത്രമാണെന്നാണ് മലബാർ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. തങ്ങൾ ഇതിൽ ഉത്തരവാദികളല്ലെന്നും ബോർഡ് വ്യക്തമാക്കി. പള്ളിക്കുറുപ്പ് മഹാവിഷ്‌ണു ക്ഷേത്രത്തിന് ചട്ടപ്രകാരം സർക്കാർ ഗ്രാന്റിന് അഹർത ഇല്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ഡൈവിങ്ങിനിടെ മുങ്ങല്‍ വിദഗ്ധൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന ആളെ തിരമാലയിൽപ്പെട്ട് കാണാതായി ,തിരച്ചിൽ ഊർജ്ജിതം

0

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഡൈവിങ്ങിനിടെ മുങ്ങൽ വിദഗ്ധന്‍ മുങ്ങി മരിച്ചു. ജിദ്ദയിലെ അബ്ഹുര്‍ കടൽ തീരത്ത് ആയിരുന്നു സംഭവം. ഫഹദ് അറഫാത്ത് എന്നയാളാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ തിരമാലയിൽപ്പെട്ട കാണാതാവുകയും ചെയ്തു. കാണാതായ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മരണപ്പെട്ട വിദഗ്ധന്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന വിസാം മന്‍സൂര്‍ അല്‍സഹ്റാനിയയാണ് ഇനി കണ്ടെത്താനായുള്ളത്. ഇരുവരും ഒരുമിച്ച് ഡൈവിങ് നടത്തുന്നതിനിടെയായിരുന്നു അപകടം. . സോണാര്‍ ഉപകരണങ്ങള്‍, ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 30ലധികം മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷാ സേനാ സംഘങ്ങളും തിരച്ചിലിൽ നടത്തുന്നുണ്ട്.

കണ്ണൂരിൽ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34-കാരനായ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ

0

വളപട്ടണം: കണ്ണൂരിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. തമിഴ്നാട് സേലം സ്വദേശിയായ 34-കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരും നിയപരമായി വിവാഹിതരാണെന്ന് ബന്ധുക്കൾ പറഞ്ഞു. സേലത്തുവെച്ചാണ് ഇവർ വിവാഹം കഴിച്ചത്. യുവതിയും സേലം സ്വദേശിനിയാണ്.

എന്നാൽ ഇവർ പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു. ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ്‌ പൊലീസ് കേസ് രജിസ്റ്റർചെയ്തത്. വളപട്ടണം ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പോക്സോ കേസ് പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം കാസർഗോഡ് പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിലായി. രഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തിൽ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ബദിയഡുക്ക പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്ലസ് ടു കഴിഞ്ഞ പെൺകുട്ടിക്ക് വീട്ടിൽ വച്ചാണ് യുവാവിൽനിന്ന് പീഡനം ഉണ്ടായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്.

ജമ്മു കശ്മീരിലെ ഉധംപുരിൽ വാഹനാപകടം; സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു, മൂന്ന് സൈനികർക്ക് ദാരുണാന്ത്യം

0

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് 3 സൈനികർക്ക് ദാരുണാന്ത്യം. അപാകത്തിൽ 12 സൈനികർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉധംപൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

വ്യാഴാഴ്ച രാവിലെ പത്തരയോടെ ഉദ്ദം പൂരിൽ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം നടന്നത്. ഉധംപുർ എഎസ്‌പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.

ആവശ്യമായ എല്ലാ വിധ സഹായവും നൽകിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ‘കഡ്വ-ബസന്ത്ഗഢ് മേഖലയിൽ സിആർപിഎഫ് വാഹനം ഉൾപ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തിൽ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്’. അദ്ദേഹം എക്സിൽ കുറിച്ചു.

നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ വിളയാട്ടം; കൃഷികൾ ചവിട്ടി മെതിച്ചു, വീടിൻ്റെ ചുവര് കൊമ്പ് കൊണ്ട് കുത്തി നശിപ്പിച്ചു

പാലക്കാട്: പാലക്കാട് കാട്ടാനകളുടെ ആക്രമണം. നെന്മാറയിലും മുണ്ടൂരിലും കാട്ടാനയിറങ്ങി ഭീതി സൃഷ്ടിച്ചു. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്. നെന്മാറ വിത്തനശേരിയിൽ കൃഷിയിടത്തിലെ വിളകൾ കാട്ടാനകൾ നശിപ്പിച്ചു. കൃഷിയിടങ്ങൾ ചവിട്ടി മെതിച്ച നിലയിലാണ്. മുണ്ടൂർ പുളിയംപുള്ളിയിൽ ഒറ്റയാന ആക്രമണമാണ് ഉണ്ടായത്. പുളിയംപുള്ളി സ്വദേശി പ്രദീപിൻ്റെ വീട്ട് മുറ്റത്താണ് ആന എത്തിയത്. വീടിൻ്റെ ചുവര് ആന കൊമ്പ് കൊണ്ട് കുത്തി നശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ തൃശ്ശൂര്‍ ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

ശ്വേത മേനോൻ ഹൈക്കോടതിയിൽ; അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു

0

നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുമെന്നും വിവരമുണ്ട്. ഈ കേസ് അടിസ്ഥാനരഹിതമാണെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ശ്വേതയുടെ ഈ നീക്കം.

പരാതിക്കാരനായ പൊതുപ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് നടിക്ക് എതിരെ പോലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പും അനാശാസ്യ പ്രവർത്തന നിരോധന നിയമവും അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

എന്താണ് പരാതി?
ശ്വേത മേനോൻ അഭിനയിച്ച ചില മലയാള സിനിമകളും ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ‘പാലേരിമാണിക്യം’, ‘രതിനിർവ്വേദം’, ‘കളിമണ്ണ്’ എന്നീ സിനിമകളിലെ രംഗങ്ങൾ അശ്ലീല സ്വഭാവമുള്ളവയാണെന്ന് പരാതിയിൽ പറയുന്നു. ‘കളിമണ്ണ്’ എന്ന സിനിമയിൽ ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ചിരുന്നു. സെൻസർ ബോർഡ് അംഗീകാരം ലഭിച്ച് പ്രേക്ഷകർ കണ്ടതും പൊതുവിൽ ലഭ്യമായതുമായ ഈ ചിത്രങ്ങളിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

മാർട്ടിൻ മേനാച്ചേരി ആദ്യം കൊച്ചി പോലീസിന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് അത് അവഗണിച്ചിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാരൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് കൊച്ചി സെൻട്രൽ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.