ഡൈവിങ്ങിനിടെ മുങ്ങല്‍ വിദഗ്ധൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന ആളെ തിരമാലയിൽപ്പെട്ട് കാണാതായി ,തിരച്ചിൽ ഊർജ്ജിതം

0

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഡൈവിങ്ങിനിടെ മുങ്ങൽ വിദഗ്ധന്‍ മുങ്ങി മരിച്ചു. ജിദ്ദയിലെ അബ്ഹുര്‍ കടൽ തീരത്ത് ആയിരുന്നു സംഭവം. ഫഹദ് അറഫാത്ത് എന്നയാളാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ തിരമാലയിൽപ്പെട്ട കാണാതാവുകയും ചെയ്തു. കാണാതായ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മരണപ്പെട്ട വിദഗ്ധന്‍ ഫഹദ് അറഫാത്തിന്റെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന വിസാം മന്‍സൂര്‍ അല്‍സഹ്റാനിയയാണ് ഇനി കണ്ടെത്താനായുള്ളത്. ഇരുവരും ഒരുമിച്ച് ഡൈവിങ് നടത്തുന്നതിനിടെയായിരുന്നു അപകടം. . സോണാര്‍ ഉപകരണങ്ങള്‍, ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 30ലധികം മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം അതിര്‍ത്തി സുരക്ഷാ സേനാ സംഘങ്ങളും തിരച്ചിലിൽ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here