നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; ബൈക്കിൽ തട്ടിയിട്ടും സംഘത്തിന് കൂസലില്ല; കോഴിക്കോട്ടെ വിവാഹ സംഘം കുടുങ്ങിയത് ഇങ്ങനെ..

0

കോഴിക്കോട്: നമ്പർ പ്ലേറ്റ് മറച്ച് വിവാഹസംഘം അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് പുറമേരിയിലാണ് സംഭവം. രണ്ട് കാറുകൾ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ ഒട്ടിച്ച് നമ്പർ പ്ലേറ്റ് മറച്ചായിരുന്നു സംഘത്തിന്റെ യാത്ര. പുറമേരി കുനിങ്ങാട് റോഡിൽവെച്ച് ഈ കാറുകളിലൊന്ന് ബൈക്കിൽ തട്ടിയതോടെയാണ് സംഘത്തിന് പിടിവീണത്. നാട്ടുകാരുടെ ഇടപെടലിന് പിന്നാലെയാണ് അപകടകരമായി വാഹനം ഓടിച്ചതിന് നാദാപുരം പൊലീസ് കേസെടുത്തത്.

വധുവും വരനും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ നാല് കാറുകളിലായി സുഹൃത്തുക്കൾ സഞ്ചരിച്ചു. അപകടകരമായി സഞ്ചരിച്ച കാറുകളിലൊന്ന് ബൈക്കിൽ തട്ടിയതോടെ നാട്ടുകാർ ഇടപെട്ടു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിനിടെ നമ്പർ പ്ലേറ്റ് മറച്ച് ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ പതിപ്പിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൻറെ വിഡിയോ ചിത്രീകരിച്ചവർക്ക് നേരെ അശ്ലീല ആംഗ്യം വിവാഹസംഘം കാണിച്ചു.

ഇതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പിന്നാലെ നാദാപുരം പൊലീസെത്തി നാല് കാറുകളും കസ്റ്റഡിയിലെടുക്കുകായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here