ജമ്മു കശ്മീരിലെ ഉധംപുരിൽ വാഹനാപകടം; സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു, മൂന്ന് സൈനികർക്ക് ദാരുണാന്ത്യം

0

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് 3 സൈനികർക്ക് ദാരുണാന്ത്യം. അപാകത്തിൽ 12 സൈനികർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉധംപൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

വ്യാഴാഴ്ച രാവിലെ പത്തരയോടെ ഉദ്ദം പൂരിൽ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം നടന്നത്. ഉധംപുർ എഎസ്‌പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.

ആവശ്യമായ എല്ലാ വിധ സഹായവും നൽകിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ‘കഡ്വ-ബസന്ത്ഗഢ് മേഖലയിൽ സിആർപിഎഫ് വാഹനം ഉൾപ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തിൽ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്’. അദ്ദേഹം എക്സിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here