മീശയും താടിയും വടിച്ചു, മുടി പറ്റെ വെട്ടി; വിയ്യൂരിൽ ഗോവിന്ദച്ചാമിക്ക് ഇത് ജയിൽചട്ടം പഠനകാലം

0

തൃശ്ശൂർ: തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ഇയാളെ ജയിലധികൃതരാണ് ജയിൽ ചട്ടങ്ങൾ പഠിപ്പിക്കുന്നതത്രെ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാളുടെ താടിയും മുടിയും വെട്ടിയിരുന്നില്ല. എന്നാൽ, വിയ്യൂരിലെത്തിയതിന് പിന്നാലെ ​ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടുകയും മീശയും താടിയും വടിക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷേവിങ്‌ അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് നേരത്തെ ഗോവിന്ദച്ചാമി മൊഴി നൽകിയതായി പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അലർജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് ​ഗോവിന്ദച്ചാമി ഇപ്പോൾ ജയിലധികൃതരരോട് പറഞ്ഞിരിക്കുന്നത്. കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ​ഗോവിന്ദച്ചാമിയുടെ നിലപാട്.

അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തുടക്കത്തിൽത്തന്നെ ഇടത്തുള്ള ഒന്നാമത്തെ സെല്ലിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജയിൽ ഡിജിപി ഗോവിന്ദച്ചാമിയുടെ സെൽ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്.

കണ്ണൂരിൽ അതീവസുരക്ഷയുള്ള ജയിലിൽ 10-ാം നമ്പർ ബ്ലോക്കിൽനിന്നാണ് 25-ന് പുലർച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് തളാപ്പിലെ കിണറ്റിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റിയിരുന്നു.

അതേസമയം, ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പൊലീസിന്റെ തീരുമാനമനുസരിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയത് തൊട്ട്, ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് പ്രധാന ചോദ്യങ്ങളാണ്.

ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.

ജൂൺ 25 നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയിലിൽ ഇല്ലെന്ന് മനസ്സിലാക്കുന്നത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു.

തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. അതീവ സുരക്ഷാ ജയിൽ ഉള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കുഴഞ്ഞുവീണു; മുസ്ലീം ലീഗ് നേതാവിന് ദാരുണാന്ത്യം

0

കൊച്ചി: കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ മുസ്ലീം ലീ​ഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാം​ഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീ​ഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.

പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ് എം എം അലി. സനാന കോൽക്കളി സംഘത്തിലെ അം​ഗമാണ് അലി. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇദ്ദേഹം കുഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ. മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഇന്ന് എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടതായി റിപ്പോർട്ട്. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി ഉണ്ടായത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ അധ്യാപകർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.

ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു അമ്മു സജീവൻ. 2024 നവംബർ 15നാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസിൽ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്.

അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരങ്ങളുടെ പരസ്യ പ്രതികരണം വിലക്കി താരസംഘടന

കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരങ്ങളുടെ പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് ആൺ തെരഞ്ഞെടുപ്പ് വരണാധികാരികൾ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അമ്മ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേ‌‌ർപ്പെടുത്തിയിരിക്കുന്നത്.

‘സ്ത്രീത്വത്തെ അപമാനിക്കുന്നു’; വിവാദമായിരിക്കുന്ന മെമ്മറി കാര്‍ഡ് വിഷയത്തിൽ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍

തിരുവനന്തപുരം: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിവാദമായിരിക്കുന്ന മെമ്മറി കാര്‍ഡ് വിഷയത്തിൽ വനിതാ കമ്മീഷനെ സമീപിച്ച് നടി കുക്കു പരമേശ്വരന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം തനിക്കെതിരായി ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ നടപടി തേടിയാണ് കുക്കു പരമേശ്വരന്‍ വനിതാ കമ്മീഷനെ സമീപിച്ചത് എന്ന അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മെമ്മറി കാര്‍ഡ് വിവാദത്തില്‍ നുണപ്രചാരണം നടക്കുന്നതായി ആണ് കുക്കു പരമേശ്വരന്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായും സോഷ്യല്‍ മീഡിയയിലൂടെ അടക്കം സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും കുക്കു പരമേശ്വരന്‍ പരാതിപ്പെട്ടിട്ടുണ്ട്.

എന്നാൽ സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനായി എഎംഎംഎ യോഗം വിളിച്ചിരുന്നു. കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും നേതൃത്വത്തിലായിരുന്നു യോഗം വിളിച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ മെമ്മറി കാര്‍ഡ് നിലവില്‍ കാണുന്നില്ലെന്നാണ് കുക്കു പരമേശ്വരന്‍ അടക്കം പറയുന്നതെന്നാണ് നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന തുടങ്ങിയവര്‍ പറയുന്നത്. കുക്കു പരമേശ്വരനെതിരെ നടിമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ജനത റോഡ് യാത്രയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു CPIയുടെ നേതൃത്വത്തിൽ ഉപരോധം

കുണ്ടും കുഴിയുമായി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടായ ജനത റോഡ് അടിയന്തരമായി ടാർ ചെയ്‌ത് യാത്രയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് CPIയുടെ നേതൃത്വത്തിൽ ജനത റോഡ് ഉപരോധിച്ചു. CPI ജില്ലാ കമ്മിറ്റി അംഗം താരാ ദിലീപ് ഉപരോധം ഉദ്ഘാടനം ചെയ്തു. ബൈജു തോട്ടാളി അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ദിലീപ്  അഭിവാദ്യം ചെയ്തു.

ജനത റോഡ് അസോസിയേഷൻ പ്രസിഡന്റ് പോൾ വലിയപറമ്പിൽ, മേജർ റോഡ് അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് വനത്തിൽ, സീനിയർ സിറ്റിസൺ പ്രസിഡന്റ് എ. എസ്. എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു.

ചെറിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. ഇന്ന് സ്വർണത്തിന്  ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് കുറഞ്ഞത്.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 75,560 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടി വരും.

ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു? കോടതി അനുമതിയോടെ ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി പൊലീസ്. പൊലീസിന്റെ തീരുമാനമനുസരിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയത് തൊട്ട്, ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് പ്രധാന ചോദ്യങ്ങളാണ്.

ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.

ജൂൺ 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയിലിൽ ഇല്ലെന്ന് മനസ്സിലാക്കുന്നത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു.

തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

‘രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല നടക്കുന്നത്; വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു, ശക്തമായി പ്രതിഷേധിക്കും’; സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ്

ഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ്. ഇപ്പോൾ നമ്മുടെ രാജ്യത്ത് ആശങ്ക നിറഞ്ഞ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ശക്തമായ പ്രതിഷേധത്തിന് സിബിസിഐ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല നടക്കുന്നത്. വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു. അസഹിഷ്ണുതയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ ഒക്കെയും. ഇക്കാര്യങ്ങളിൽ ഇനിയും മൗനം പാലിക്കാൻ കഴിയില്ല. അതിരൂപതയുമായി ആലോചിച്ച് കേസ് നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. ഏകദേശം രണ്ട് വർഷം മുമ്പ് മരണമടഞ്ഞ ഒരു ക്രിസ്ത്യൻ മതവിശ്വാസിയുടെ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ ഇവിടെയെത്തിയത്. വൈകുന്നേരം അഞ്ചുമണിയോടെ ചടങ്ങുകൾക്കായി എത്തിയ ഇവർ, രാത്രി എട്ടുമണിക്ക് ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് എഴുപതോളം ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിച്ചത്.

അക്രമികൾ പുരോഹിതരുടെ ബൈക്ക് തള്ളിയിടുകയും അവരെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുത്തു. ഏകദേശം അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പോലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. എന്നാൽ, ആക്രമണത്തിൽ നഷ്ടപ്പെട്ട ഫോണുകൾ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഈ സംഭവത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും തീരുമാനം.

ആലപ്പുഴയിൽ ദുരനുഭവങ്ങൾ പങ്കുവെച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം; കേസെടുത്തിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം

0

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാൾ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഇരുവർക്കുമെതിരെ നൂറനാട് പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യ ഷെബീനയും ചേർന്നാണ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തെയും ശരീരത്തിലെയും ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്.

തന്നെ രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുള്ളതായി കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് സ്കൂളിലെ അധ്യാപകരാണ് വിവരം പോലീസിനെ അറിയിച്ചത്. നാലാം ക്ലാസുകാരിയായ കുട്ടിയുടെ സ്കൂളിലെ നോട്ട് ബുക്കിൽ നിന്നും തന്റെ അനുഭവക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് പ്രകാരം. കുട്ടിയെ രണ്ടാനമ്മയും പിതാവും ക്രൂരമായി അടിക്കാറുണ്ടെന്നും ചെറിയകാര്യങ്ങൾക്ക് പോലും രണ്ടാനമ്മ വിദ്യാർഥിനിയെ മർദിച്ചിരുന്നുവെന്നുമാണ്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്. തന്നോട് വീട്ടിലെ ബാത്റൂം ഉപയോഗിക്കരുതെന്നും സെറ്റിയിൽ ഇരിക്കരുതെന്നും ഫ്രിഡ്ജ് തുറക്കരുതെന്നുമെല്ലാം രണ്ടാനമ്മ പറഞ്ഞതും കുട്ടി തന്റെ അനുഭവക്കുറിപ്പിൽ പറയുന്നു.

അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പോലീസ് കുട്ടിയുടെ പിതാവ് അൻസറിന്റെയും രണ്ടാനമ്മ ഷെബീനയുടെയും പേരിൽ കേസെടുത്തിരുന്നു. ഇരുവരും ഒളിവിലായിരുന്നു. കുട്ടിയെ കുട്ടിയുടെ ഇഷ്ട പ്രകാരം പിതാവിന്റെ മാതാവിന്റെ വീട്ടിലേക്കാണ് മാറ്റിയിരുന്നത്. കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ ആണ്. കുട്ടിയുടെ പിതാവിനും രണ്ടാനമ്മയ്ക്കും എതിരെ കേസെടുത്ത് രണ്ട് ദിവസം പിന്നിട്ടിട്ടും ഇവരെ പോലീസ് പിടികൂടാത്തതിനാൽ വലിയ ആക്ഷേപമാണുയരുന്നത്.

ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്ന് ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി; ചില തത്പര കക്ഷികൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കരമന ജയൻ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്ന് ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ. ബി നിലവറ അത്രപെട്ടെന്ന് തുറക്കാനാകില്ലെന്നും ഇപ്പോൾ അത്തരമൊരു ആലോചനയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രം ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കൽ വിഷയം ഉയർത്തിക്കൊണ്ടുവന്നത്. സംസ്ഥാന സർക്കാർ പ്രതിനിധി വിഷയം ഉന്നയിച്ചതിൽ കരമന ജയൻ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.

ചില തത്പര കക്ഷികൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കരമന ജയൻ ആരോപിക്കുന്നു. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ല. നിലവറ തുറക്കൽ ആചാരപരമായ കാര്യമാണെന്നും കരമന ജയൻ കൂട്ടിച്ചേർത്തു.

2011ലാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകൾ തുറന്നത്. എ തുറന്നപ്പോൾ വിദ​ഗ്ധസമിതി കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. എ യിൽ നിന്ന് കിട്ടിയതിൻറെ പതിന്മടങ്ങ് അപൂർവ്വ ശേഖരം ബി നിലവറയിൽ ഉണ്ടെന്നാണ് അന്നേ പറഞ്ഞു കേട്ടത്.

2011 ൽ തന്നെ ബി നിലവറ തുറക്കാൻ ശ്രമിച്ചപ്പോൾ വിദഗ്ധസമിതി അംഗം ജസ്റ്റിസ് സിഎസ് രാജന്റെ കാൽ മുറിഞ്ഞ് നിലവറയിൽ രക്തം പൊടിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബി നിലവറയെ പറ്റിയുള്ളത് പലതരം ഐതിഹ്യങ്ങളും കേട്ടുകേൾവികളുമാണ്. കാവലായി പാമ്പുകൾ, രണ്ടിലേറെ തട്ടിൽ നിലവറ. തുരങ്കപാത അങ്ങനെ അങ്ങനെ നീളുകയാണ്. ബി ഒരിക്കലും തുറന്നില്ലെന്നാണ് ഒരുവാദം. എന്നാൽ രണ്ട് വട്ടം തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ് റായി റിപ്പോർട്ട് ചെയ്തിരുന്നു.