പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ശ്വാസംമുട്ടി മരിച്ചു

0

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഓരോരുത്തരായി ബോധരഹിതരാകുകയായിരുന്നു. ഒരാളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിച്ചു. മരിച്ച അഞ്ചുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൃഷിയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിലാണ് പൂച്ച വിണത്. പൂച്ചയെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ കിണറ്റില്‍ ബോധരഹിതനായി വീണു. പിന്നാലെ ഇറങ്ങിയവരും ബോധം കെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇയാള്‍ സമീപത്തെ അശുപത്രിയില്‍ ചികിത്സിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷം ആരംഭിച്ചു. അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് കിണറില്‍ വീണവരെ പുറത്തെത്തിച്ചത്. അതേസമയം പൊലീസും രക്ഷാപ്രവര്‍ത്തകരും എത്താന്‍ വൈകിയതായി നാട്ടുകാര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here