‘ദൈവത്തിനു മുന്നില്‍ നമ്മള്‍ നല്‍കിയ വാക്ക്’; വിവാഹചിത്രവുമായി സണ്ണി ലിയോണി

0

13ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ആശംസകളുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. വിവാഹചിത്രത്തിനൊപ്പമാണ് താരം മനോഹരമായ കുറിപ്പ് പങ്കുവച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് എല്ലാക്കാലവും മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സണ്ണി കുറിച്ചത്.

നല്ല കാലത്തു മാത്രമല്ല മോശം സമയത്ത് ഒന്നിച്ചു നില്‍ക്കുമെന്ന് ദൈവത്തിനു മുന്നില്‍ ഞങ്ങള്‍ വാക്ക് നല്‍കിയതാണ്. ഒരുപാട് സ്‌നേഹം നല്‍കി ദൈവം നമ്മളേയും കുടുംബത്തേയും അനുഗ്രഹിച്ചിരിക്കുന്നു. കൈകള്‍ ചേര്‍ത്തു പിടിച്ച് നമ്മള്‍ ഈ വഴിയിലൂടെ എന്നെന്നും മുന്നോട്ടുപോകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ബേബി ലവ് ഹാപ്പി ആനിവേഴ്‌സറി.- എന്നാണ് സണ്ണി ലിയോണി കുറിച്ചത്.

സണ്ണി ലിയോണിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഡാനിയല്‍ വിവാഹവാര്‍ഷിക ആശംസകള്‍ കുറിച്ചത്. 2011ലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരാവുന്നത്. ഇവര്‍ക്ക് നിഷ, നോഹ, അഷര്‍ എന്നീ മക്കളുണ്ട്.

Leave a Reply