പാനൂര്‍ ബോംബ് കേസ്: മുഖ്യ ആസൂത്രകന്‍ ഷിജാല്‍ കസ്റ്റഡിയില്‍

0

കണ്ണൂര്‍: പാനൂര്‍ ബോംബ് കേസില്‍മുഖ്യ ആസൂത്രകന്‍ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍,അക്ഷയ് എന്നിവരാണ് പിടിയിലായത്. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും.

സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി്അമല്‍ ബാബു, ചറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29), സായൂജ് എന്നിവരെ ഇതുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമല്‍ബാബു. അതേസമയം സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും നിയമപരമായി തന്നെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

Leave a Reply