തെലങ്കാന: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എസ്.ബി. ഓര്‍ഗാനിക്‌സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.സ്ഫോടനം നടക്കുമ്പോള്‍ 50 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ മരിച്ചവരില്‍ ഓരാള്‍ കമ്പനിയിലെ മാനേജരാണ്. അപകടത്തിന്റെ വ്യാപ്തി കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ച് മരണം, പത്ത് പേര്‍ക്ക് പരിക്ക്
