തീപ്പൊരി ഗ്രെയ്‌സ്; തുടര്‍ തോല്‍വിയില്‍ നട്ടം തിരിഞ്ഞ് ഗുജറാത്ത്

0

ബംഗളൂരു: വിമന്‍സ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം മത്സരവും തോറ്റ് ഗുജറാത്ത് ജയന്റ്‌സ്. യുപി വാരിയേഴ്‌സാണ് ഗുജറാത്തിനെ വീഴ്ത്തിയത്. ആറ് വിക്കറ്റിന്റെ വിജയമാണ് യുപി സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുത്തു. യുപി 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 143 റണ്‍സെടുത്തു.ഗ്രെയ്‌സ് ഹാരിസിന്റെ മിന്നലടിയാണ് യുപി വിജയം വേഗത്തിലാക്കിയത്. താരം 33 പന്തില്‍ പുറത്താകാതെ 60 റണ്‍സ് അടിച്ചെടുത്തു. 9 ഫോറും 2 സിക്‌സും താരം തൂക്കി. ക്യാപ്റ്റന്‍ അലിസ ഹീലി 21 പന്തില്‍ 33 റണ്‍സെടുത്തു. ഇന്ത്യന്‍ താരം ദീപ്തി ശര്‍മ 14 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ വിജയത്തില്‍ ഗ്രെയ്‌സിനൊപ്പം നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് പോബ് ലിച്ഫില്‍ഡ് (35), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (30), ലൗറ വോള്‍വാര്‍ഡ് (28) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. യുപിക്കായി സോഫി എക്ലസ്റ്റോണ്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

Leave a Reply