ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ബിജു മേനോൻ-സുരാജ് കൂട്ടുകെട്ട്. ഒരു ഫൺ ഫാമിലി എന്റർടെയ്നര്‍ വിഭാഗത്തിൽ ഒരുങ്ങുന്ന ‘നടന്ന സംഭവം’ മാർച്ച് 22ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിലെത്തുന്നത്.നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനും രേണുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് ഗോപിനാഥൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. അങ്കിത് മേനോൻ ആണ് സംഗീതം.
Home entertainment ‘സകല പരിപാടിയും ഒരു ഊഞ്ഞാലിട്ട് പിടിക്കും’; നോൺസ്റ്റോപ്പ് ചിരിക്ക് തിരികൊളുത്താൻ ബിജു മേനോനും സുരാജും; ‘നടന്ന...