മൂന്നാര്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം വിടില്ലെന്ന് കരുതുന്നതായി എംഎം മണി എംഎല്‍എ. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ രാജേന്ദ്രന്‍ കണ്ടതില്‍ പ്രശ്‌നമില്ല. രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും മണി പറഞ്ഞു.ഡീന്‍ കുര്യാക്കോസ് എംപിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. എംപിയായിരുന്നപ്പോള്‍ ഡീന്‍ ഒരു ചുക്കും ചെയ്തില്ല. എംപിയായിരുന്നപ്പോള്‍ ഒന്നും ചെയ്യാതിരുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. അത് കടുത്ത ഭാഷയില്‍ പറഞ്ഞെന്നേ ഉള്ളൂവെന്നും എംഎം മണി വ്യക്തമാക്കി.
എസ് രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനി ഇറങ്ങുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. രാജേന്ദ്രന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായം. ബിജെപി നേതാവിനെ കണ്ടത് വ്യക്തിപരമായ കാര്യമാണ്. മാര്‍ച്ച് 31 മുതല്‍ രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സിവി വര്‍ഗീസ് പറഞ്ഞു.