കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍, ഹോട്ടലില്‍ പരിശോധന

0

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 27 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായത്. പാഴ്‌സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്.

ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here