‘പെൺവിജയം’: കാനിൽ തല ഉയർത്തി ഇന്ത്യ: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻ പ്രി പുരസ്കാരം

0

കാനിൽ ചരിത്രം കുറിച്ച് പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചലച്ചിത്രമേളയിലെ രണ്ടാമത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാൻ പ്രി പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്.

കാനിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാമിനായി ( Palme d’Or) ചിത്രം മത്സരിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഈ അവാർഡിനായി മത്സരിക്കുന്നത്. 1994ൽ ഷാജി എൻ കരുണിന്റെ സ്വം ആയിരുന്നു അവസാന ചിത്രം. ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് ഗോൾഡൻ പാം ലഭിച്ചത്.‌മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് നേടിയത്. എട്ട് മിനിറ്റോളമാണ് കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്.

ചേതന്‍ ആനന്ദ്, വി ശാന്താറാം, രാജ് കപൂര്‍, സത്യജിത്ത് റേ, എംഎസ് സത്യു, മൃണാല്‍ സെന്‍ തുടങ്ങിയവരുടെ സിനിമകളാണ് കാനിന്റെ മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചേതന്‍ ആനന്ദിന്റെ നീച്ച നഗറാണ് ഇതുവരെ ഗോള്‍ഡ് പാം പുരസ്‌കാരത്തിന് നേടിയ ഇന്ത്യന്‍ സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here