Tuesday, March 18, 2025

പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്ന്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകര്‍. മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷ. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്.48,140 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നില്‍. 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടത്തും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താന്‍ അവസരമുണ്ടാകും. വെബ്‌സൈറ്റ് https : //hscap.kerala.gov.in

Latest News

ലഹരി വിറ്റാൽ, ലാഭം 6000 രൂപ വരെ; പ്രതിയുടെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.ഇതര സംസ്ഥാന...

More News