തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു. ചൊവ്വാഴ്ചയാണ് യോഗം. നിലവിലെ ക്രമസമാധാന പ്രശ്നങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന.പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാര്‍ അടക്കം 26 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ട ഇല്ലാതെയാണ് യോഗം വിളിച്ചിട്ടുള്ളത്. സാധാരണ യോഗമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.