അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; മദപ്പാടുണ്ടെന്ന് സംശയം, ജാഗ്രതാ നിര്‍ദേശം

0

തൃശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അര മണിക്കൂറോളം ആന റോഡില്‍ തന്നെ തുടര്‍ന്നു.അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഓടുന്ന ബസിന് നേര്‍ക്കാണ് ആന പാഞ്ഞടുത്തത്. ആനയെ കണ്ടെങ്കിലും, ആന റോഡിലേക്ക് വരില്ലെന്ന വിശ്വാസത്തില്‍ ബസ് മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ആന റോഡിലേക്ക് കുതിച്ചെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആനയ്ക്ക് മദപ്പാടുണ്ടെന്ന് സംശയമുണ്ടെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here