‘നിങ്ങള്‍ എന്താണ് ചെയ്തുവച്ചിരിക്കുന്നത്, എനിക്ക് വിശ്വസിക്കാനാവുന്നില്ല’; ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്

0

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമാപ്രേമികളുടെ പ്രതീക്ഷയേറ്റിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൂപ്പര്‍താരം പ്രഭാസ്.

വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് പ്രഭാസ് കുറിച്ചത്. ട്രെയിലര്‍ പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രശംസ. എന്റെ സഹോദരാ, നിങ്ങള്‍ എന്താണ് ചെയ്തുവച്ചിരിക്കുന്നത്. വരദരാജ മന്നാറായ അതേ ആള് തന്നെയാണ് ഇതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആശംസകള്‍ സഹോദരാ. ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ഒരുപാട് സ്‌നേഹം. ബ്ലോക്ബസ്റ്റര്‍ ലോഡിങ്.- പ്രഭാസ് കുറിച്ചു.പ്രഭാസിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തി. താങ്ക്യു ദേവ, വൈകാതെ പോര്‍കളത്തില്‍ കാണാം.- എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്.

ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2024ല്‍ സിനിമാപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.

Leave a Reply