അലപ്പുഴ ജനറൽ ആശുപത്രിയിൽ യുവാവിന്‍റെ പരാക്രമം; അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി, അറസ്റ്റ്

0

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ ആലപ്പുഴ ചാത്തനാട് ഷിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ അതിക്രമിച്ചു കയറിയ ഇയാൾ വാതിൽ തകർക്കുകയും വനിതാ സെക്യൂരിറ്റി ഗാർഡിനെ ആക്രമിക്കുകയും ചെയ്തു.ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.

Leave a Reply