ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍

0

പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നു.

ഇന്നു രാവിലെ ഏഴു മണിക്കാണ് ലോക്കപ്പിനുള്ളില്‍ ഷോജോ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഡ്രൈവറാണ് ഇയാള്‍. എന്നാല്‍ ഷോജോ ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

Leave a Reply