ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്‌ലെറ്റ്…സ്മാർട്ട് ആയി രായമംഗലം വില്ലേജ് ഓഫീസ്

0

പെരുമ്പാവൂർ: സംസ്ഥാനത്ത് ണ്ടര വർഷത്തിനിടെ ഒന്നര ലക്ഷം പുതിയ ഭൂവുടമകളെ സൃഷ്ടിച്ചെന്ന്  റവന്യു ഭവന  വകുപ്പ് മന്ത്രി കെ. രാജൻ.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെയാണ് സർക്കാർ ഇത്രയധികം പുതിയ ഭൂഉടമകളെ സൃഷ്ടിച്ചത്. രായമംഗലം സ്മാർട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രായമംഗലം വില്ലേജ് ഓഫീസ് ഉൾപ്പടെ 35 വില്ലേജ് ഓഫീസുകളും ഇന്ന് സ്മാർട്ട് ആയി. എറണാകുളം ജില്ലയിൽ നാൽപ്പതോളം വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ആയത്.

പുല്ലുവഴിയിൽ വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ, എറണാകുളം ജില്ലാ കലക്ടർ ഉമേഷ് എൻ.എസ്.കെ, രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് അജയകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ ജോയി, വാർഡ് മെംബർ ടിൻസി ബാബു എന്നിവർ പങ്കെടുത്തു.

ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്‌ലെറ്റ്...സ്മാർട്ട് ആയി രായമംഗലം വില്ലേജ് ഓഫീസ് 1

ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയിൽ 
സാധാരണ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്‌ലെറ്റ് എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here