ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

0

കൊച്ചി: കിറ്റക്സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി.

പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡിവൈ.എസ്.പി ടി.ബി. വിജയനാണ് അന്വേഷണ ചുമതല.

പ്രകോപനപരമായി പ്രസംഗിച്ചതിന് നേരത്തെ മറ്റൊരു കേസും സാബു എം ജേക്കബിനെതിരെ പൊലീസ് എടുത്തിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി 20 ഞായറാഴ്ച്ച കോലഞ്ചേരിയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം ജേക്കബിനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്.

പാര്‍ട്ടി പരിപാടിയില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരായ ശ്രുതി ശ്രീനിവാസന്‍, ജോഷി വര്‍ഗീസ് എന്നിവരും പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here