ഇടുക്കിയിലെ കര്‍ഷകരുടെ വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും ; എം വി ഗോവിന്ദന്‍

0

ഇടുക്കിയിലെ കര്‍ഷകര്‍ രാജ്ഭവന് മുന്നില്‍ നടത്തുന്ന മാര്‍ച്ച് വിജയമാകുമെന്ന് കണ്ടപ്പോള്‍ ഗവര്‍ണര്‍ ഇടുക്കിയിലേക്ക് യാത്ര തീരുമാനിച്ചുവെന്ന് എം വി ഗോവിന്ദന്‍. ഈ പശ്ചാത്തലത്തിലാണ് ഇടുക്കിയിലെ പ്രതിഷേധമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇടുക്കിയിലെ കര്‍ഷകര്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാതെ തടഞ്ഞ് വെക്കുന്നത് പ്രയാസമുണ്ടാക്കും. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ലഭിക്കാതിരിക്കുന്നത്. അതിന് ന്യായീകരണം പറയാന്‍ ഒന്നും തന്നെ ഗവര്‍ണര്‍ക്കില്ല. സ്വാഭാവികമായി ഒപ്പിട്ട് ഈ ബില്ലുകള്‍ നിയമമാക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

നയപ്രഖ്യാപനം ഗവര്‍ണറുടെ ചുമതലയാണെന്നും ഭരണഘടനപരമായ കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് നിര്‍ബന്ധപൂര്‍വ്വം നടത്തേണ്ടി വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ആരായാലും ഭരണഘടനാ സാധ്യത നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടയാളാണ്. ഗവര്‍ണര്‍ തന്റെ ചുമതല നിര്‍വഹിക്കണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here