കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

0

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ നിര്‍ണായ ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി.കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം രണ്ടു ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുന്‍പും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുന്‍പും നല്‍കണം.

എല്ലാ മാസവും 10നകം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പരിഷ്‌കരിച്ചു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നടപടി. കെഎസ് ആര്‍ടിസിയെ സംബന്ധിച്ച് ആശ്വാസമാകുന്ന ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here