‘സാമ്പത്തിക പ്രതിസന്ധി വരിഞ്ഞ് മുറുക്കി; കേന്ദ്രം ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു, വായ്പ പരിധി വെട്ടിക്കുറക്കുന്നു’

0

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുന്നുവെന്നും വായ്പ പരിധി വെട്ടിക്കുറക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വരിഞ്ഞ് മുറുക്കി. കേന്ദ്ര നയങ്ങള്‍ നവകേരള സൃഷ്ടിക്ക് തടസമാകുന്നുവെന്നും പ്രതിപക്ഷവും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ് 2023- 24 കാലയളവില്‍ ഉണ്ടായി. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യാ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ പേര് എഴുതി വെക്കാനാകില്ല. ഒരു ബ്രാന്‍ഡിങ്ങിനും കേരളം തയാറാല്ല.

അതേസമയം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുളള ഗ്രാന്റുകള്‍ ലഭിച്ചിട്ടില്ലെന്നും കോളജ് അധ്യാകര്‍ക്ക് യുജിസി നിരക്കില്‍ ശമ്പളപരിഷ്‌കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ല മുഖ്യമന്ത്രി പറഞ്ഞുഴ 752 കോടി നെല്ലുസംഭരണം, ഭക്ഷ്യസുരക്ഷ 61 കോടിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് ഡല്‍ഹിയില്‍ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങുന്നത്. എംപിമാര്‍, എംഎല്‍എമാര്‍ അടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here