ബിഹാറില്‍ ജാതി സെന്‍സസിന് അനുമതി നല്‍കി സുപ്രീംകോടതി

0

 

പട്‌ന: ബിഹാറില്‍ ജാതി സെന്‍സസിന് അനുമതി നല്‍കി സുപ്രീംകോടതി. സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടര്‍ച്ചയായാണ് ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

 

ബിഹാറില്‍ ജാതി സെന്‍സസ് ഇതിനകംതന്നെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ കണക്കെടുപ്പ് നിര്‍ത്തലാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സേളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here