രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ ഒരു മത്സരം ശേഷിക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ദുബെ 32 പന്തില്‍ നിന്ന് 5 ഫോറും 4 സിക്‌സുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ ജയ്‌സ്വാള്‍ 34 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്‌സുമടക്കം 68 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.