പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു; വിട വാങ്ങിയത് മലയാള സിനിമാ സംഗീതത്തിൽ മാറ്റം വരുത്തിയ പ്രതിഭ

0

പ്രശസ്ത മലയാള സിനിമാ സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതകങ്ങൾ എഴുപതുകളിൽ മലയാളസിനിമയിൽ എത്തിച്ചയാൾകൂടിയാണ് ജോയ്. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

മലയാളികളുടെ മനസ് കീഴടക്കിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്‍പിയാണ്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.
സംഗീത സംവിധായകൻ എം എസ് വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. തുടക്കകലത്ത് എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു ജോയ്. പിന്നീടാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് മാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here