കൊല്ലം: ദമ്പതികൾ തമ്മിലുള്ള തർക്കം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റില്‍. കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ മരിച്ച കേസിലാണ് അറസ്റ്റ്. ശാസ്താംകോട്ട സ്വദേശി ഫൈസല്‍, സഹോദരന് മുസ്സമ്മല്‍, തേവലക്കര പാലക്കല്‍ സ്വദേശി മുഹമ്മദ് ഷാ, യൂസഫ് എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.