ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയാതെ ആണ് ഗോവിന്ദന്റെ പ്രതികരണങ്ങള്‍’; വിഡി സതീശന്‍

0

ജാമ്യേപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.രാഹുലിന്റെ ആരോഗ്യം മോശം ആയിരുന്നു.പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.കൂടുതല്‍ ചികിസക്ക് ബംഗളൂരുവിലേക്ക് 15 ന് കൊണ്ട് പോകാന്‍ ഇരുന്നതാണ്.ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാല്‍ മതിയോജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കല്‍ പരിശോധന അട്ടിമറിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് കൊടുത്തു.ആശുപത്രിയിലെ ഡോകടര്‍, പോലീസ് എല്ലാവരും ജാമ്യം നിഷേധിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു. നിയമ വിരുദ്ധം ആയി ഇടപെടല്‍ നടത്തിയ ഒരു ഉദ്യോഗസ്ഥനേയും വെറുതെ വിടില്ല.

 

ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയാതെ ആണ് ഗോവിന്ദന്റെ പ്രതികരണങ്ങള്‍. എം.വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കും.നടത്തിയത് മൂന്നാം കിട വര്‍ത്തമാനം.സി. പി. എം സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനത്തിന്റെ വില കളഞ്ഞു.എല്ലാ കുഴപ്പത്തിനും കരണം മുഖ്യമന്ത്രിയാണ്.മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പിലാക്കുന്നു.സമരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നവര്‍ വരെ പ്രതികള്‍ ആകുന്നു.അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സര്‍ക്കാരാണിത്,ഈ സര്‍ക്കാരിനെ ഉപദേശിക്കുന്നര്‍ സര്‍ക്കാരിന്റെ ശത്രുക്കള്‍ ആണ്.വ്യാപകമായി ജാമ്യം ഇല്ലാത്ത കേസുകള്‍ എടുക്കുന്നു.രാഹുല്‍ ആരെയെങ്കിലും പരിക്കേല്‍പ്പിക്കുന്ന ഒന്നും ചെയ്തില്ല.എന്നിട്ടും പത്തു വര്‍ഷം തടവ് കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here