രാമപ്രതിഷ്ഠ ചടങ്ങ്, അദ്വാനി ചടങ്ങിൽ പ​ങ്കെടുക്കും

0

 

 

ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽ.കെ. അദ്വാനി അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങിൽ പ​ങ്കെടുക്കും. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ലാൽ കൃഷ്ണ അദ്വാനി. അദ്വാനി ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് വി.എച്ച്.പി പ്രസിഡന്റ് അലോക് കുമാർ ആണ് അറിയിച്ചത്. നേരത്തേ അദ്വാനിയോട് വീട്ടിലിരുന്ന് ചടങ്ങ് വീക്ഷിച്ചാൽ മതിയെന്ന രീതിയിൽ വാർത്തകളുണ്ടായിരുന്നു.

 

അതിനിടെ, മറ്റൊരു മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി ചടങ്ങിൽ പ​​ങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ”ചടങ്ങിൽ ​പ​ങ്കെടുക്കുമെന്ന് അദ്വാനിജി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അദ്ദേഹത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.​”-​അലോക് കുമാർ പറഞ്ഞു. മുരളി മനോഹർ ജോഷി ചടങ്ങിനെത്താൻ പരമാവധി ശ്രമിക്കുന്നതായും അലോക് പറഞ്ഞു. മുരളി മനോഹർ ജോഷിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്

LEAVE A REPLY

Please enter your comment!
Please enter your name here