സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല; ഗായക സംഘടനയില്‍ നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

0

ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചു. തനിക്കെതിരായ
സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ല എന്നാണ് സൂരജിന്റെ പരാതി.
കെ.എസ് ചിത്രയ്ക്കെതിരെ സൂരജ് കഴിഞ്ഞദിവസം വിമർശനമുന്നയിച്ചതിന് പിന്നാലെ സൂരജ് സന്തോഷിനെതിരെ കടുത്ത സൈബർ‌ ആക്രമണമാണ് നടന്നത്. ഇതിൽ തളരില്ലെന്നും നിയമനടപടിയെടുക്കുമെന്നും ഗായകൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ തനിക്കൊപ്പം നിൽക്കാത്തതിന് സൂരജ് സമത്തിൽ നിന്നും രാജിവച്ചത്.

Leave a Reply