തൊഴിൽ നിയമങ്ങൾ ലംഘിച്ചു; നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ

0

ന്യൂഡൽഹി: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ. ബംഗ്ലാദേശ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു മാസം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മൂന്ന് ഗ്രാമീണ ടെലികോം ജീവനക്കാർക്കും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

 

2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പ്രൊഫസർ മുഹമ്മദ് യൂനുസ് ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ്. പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here