എം വിജിൻ എംഎൽഎയുടെ പരാതിയിൽ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ

0

 

എസ് ഐ അപമര്യാദയായി പെരുമാറിയെന്ന കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ്റെ പരാതിയിൽ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ. കണ്ണൂർ എസിപി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ ചെയ്തതിരിക്കുന്നത്. എംഎൽഎയെ മനസ്സിലായില്ലെന്നാണ് എസ് ഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എംഎൽഎയെ അറിയില്ലെന്ന് സംഭവം സമയത്ത് സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസുകാരും മൊഴി നൽകിയിട്ടുണ്ട്.

പൊലീസിന് വീഴ്ച സംഭവിച്ചെന്ന് എസിപി ടി കെ രത്നകുമാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കണ്ണൂർ ടൗൺ എസ് ഐ ഷമീൽ പി പി അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചതായാണ് അന്വേഷണത്തിൻ കണ്ടെത്തിയത്. ഇതാണ് എംഎൽഎ പൊലീസുമായി തർക്കിക്കാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സമരം നടക്കുന്ന സമയത്ത് കളക്ട്രേറ്റിൽ സുരക്ഷയൊരുക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here