സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (66) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. സാമ്പത്തിക ബാധ്യത കാരണമാണ് ജോസ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൃഷി നശിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്യമഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.