കോവിഡ്: അഞ്ച് ദിവസം ഹോം ഐസൊലേഷൻ നിർബന്ധമാക്കി മഹാരാഷ്ട്ര

0

 

 

മുംബൈ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന മാർഗനിർദേശവുമായി മഹാരാഷ്ട്ര. ക്രിസ്മസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തു പോയവർ തിരികെ വരുമ്പോൾ അഞ്ച് ദിവസം ഹോം ഐസലേഷനിൽ കഴിയണമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പിൻറെ കോവിഡ് ടാസ്ക്ക് ഫോഴ്സ് നിർദേശം നൽകി. സംസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയർന്നു. ജനുവരി 15 വരെ നിർണായകമാണെന്ന് ടാസ്ക്ക് ഫോഴ്സ് വിലയിരുത്തി.

 

സംസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയര്‍ന്നു. ജനുവരി 15 വരെ നിർണായകമാണെന്ന് ടാസ്ക്ക് ഫോഴ്സ് വിലയിരുത്തി.

 

അതേസമയം കർണാടകയിലും കോവിഡ് ജാഗ്രത ശക്തമാക്കി. പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ശനിയാഴ്ച മുതൽ കോവിഡ്-19 ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here