കരിക്ക് താരം സ്‌നേഹ ബാബു വിവാഹിതയായി; വരൻ ഛായാഗ്രഹകൻ അഖിൽ സേവ്യർ

0

കരിക്ക് എന്ന മലയാള വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ താരം സ്‌നേഹ ബാബു വിവാഹിതയായി. കരക്കിന്റെ തന്നെ സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസിന്റെ ഛായാഗ്രഹകൻ അഖിൽ സേവ്യറാണ് വരൻ. മർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദം പ്രണയമാകുകയും അത് വിവാഹത്തിലെത്തുകയുമായിരുന്നു.
ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്‌നേഹബാബു വേഷമിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്റീരിയർ ഡിസൈനിങ് പഠനകാലത്ത് ചെയ്ത ടിക് ടോക് വീഡിയോകളിലൂടെയാണ് സ്‌നേഹ വെബ് സീരീസിലെത്തിയത്.
ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലാണ് സ്‌നേഹയുടെ ജനനം. ദീർഘകാലം മുംബൈയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here