വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം; മായങ്ക് അഗർവാൾ ഐസിയുവിൽ

0

ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ഐസിയുവിൽ. വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 2ന് റെയിൽവേയ്സിനെതിരെ ആരംഭിക്കുന്ന രഞ്ജി മത്സരത്തിനായി അഗർത്തലയിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് സംഭവം. രഞ്ജിയിൽ കർണാടക ടീമിൻ്റെ ക്യാപ്റ്റനാണ് അഗർവാൾ. താരം അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്.


യാത്ര വായയിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ട അഗർവാളിനെ അഗർത്തലയിലെ ഐഎൽഎസ് ഹോസ്പിറ്റലിൻ്റെ ഐസിയുവിലണ് പ്രവേശിപ്പിച്ചത്. ഒരു ബോട്ടിലിൽ നിന്ന് വെള്ളം കുടിച്ചതിനു പിന്നാലെയാണ് അഗർവാളിന് അസ്വസ്ഥത അനുഭവപ്പെട്ടത്. താരത്തോടൊപ്പം ടീം മാനേജർ രമേശും വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here