ആശങ്കയിലാക്കി ഇലോൺ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം

0

 

 

ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ബോർഡ് അംഗങ്ങളെ ആശങ്കയിലാക്കി ഇലോൺ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം. എൽഎസ്ഡി, കൊക്കേയ്ൻ, എംഡിഎംഎ ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും വ്യവസായങ്ങളേയും അപകടത്തിലാക്കുമെന്ന് ബോർഡ് അംഗങ്ങൾക്കും മറ്റുദ്യോഗസ്ഥർക്കും ആശങ്കയുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മയക്കുമരുന്നുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിലും ബോർഡ് അംഗങ്ങൾക്കിടയിലുമുണ്ടെന്ന് ദി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

 

സ്വകാര്യ വിരുന്നുകൾക്കിടെ എൽഎസ്ഡി, കൊക്കെയ്ൻ, എംഡിഎംഎ, സൈക്കെഡലിക് മഷ്‌റൂം തുടങ്ങിയ മയക്കുമരുന്നുകൾ അദ്ദേഹം ഉപയോഗിക്കാറുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും അനൗദ്യോഗികമായി പ്രതികരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ റിപ്പോർട്ടുകൾ ഇലോൺ മസ്‌ക് തള്ളി. മയക്കുമരുന്നുപയോഗം കണ്ടെത്തുന്നതിനുള്ള സ്‌പേസ് എക്‌സിൽ സ്ഥിരമായി പരിശോധനകൾ നടത്താറുണ്ടെന്നും അതിലൊന്നും മസ്‌ക് പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അലെക്‌സ് സ്‌പൈറോ പറയുന്നു. മുമ്പ് വിഷാദരോഗത്തിനുള്ള കെറ്റാമിൻ എന്ന മരുന്ന് കഴിച്ചിരുന്നുവെന്ന് മസ്‌ക് സമ്മതിച്ചിട്ടുണ്ട്. ടെസ്‌ലയിലെ മുൻ ഡയറക്ടറായ ലിൻഡ ജോൺസൺ 2019 ൽ കമ്പനി വിട്ടത് മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തേയും മോശം പെരുമാറ്റത്തേയും തുടർന്നാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here