മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

0

മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മച്ചിങ്ങല്‍ ബൈപ്പാസില്‍ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവര്‍ത്തകരാണ് മച്ചിങ്ങല്‍ ബൈപ്പാസില്‍ വെച്ച് കരിങ്കൊടി കാണിച്ചത്.

പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here