‘എ ബിഗ് നോ ടു മോദി’; പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ ബാനര്‍

0

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊച്ചിയില്‍ ബാനര്‍. എറണാകുളം ലോ കോളജിലാണ് കെഎസ് യു മോദിക്കെതിരെ ബാനര്‍ ഉയര്‍ത്തിയത്. ‘എ ബിഗ് നോ ടു മോദി’ എന്ന് ബാനറില്‍ എഴുതുയിട്ടുണ്ട്. ‘നോ കോംപ്രമൈസ്’, എന്നും ‘സേവ് ലക്ഷദ്വീപ്’ എന്നും ബാനറിലുണ്ട്.

കെഎസ് യു കോളജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കടന്നു പോകുന്ന വഴിയില്‍ തന്നെയാണ് ബാനര്‍ ഉയര്‍ത്തിയിട്ടുള്ളത്. ബാനര്‍ അഴിച്ചുമാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദി ഇന്നു വൈകീട്ടാണ് കൊച്ചിയില്‍ റോഡ് ഷോ നടത്തുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ്ഹൗസ് വരെ 1.3 കിലോമീറ്ററാണ് നരേന്ദ്ര മോദി തുറന്ന വാഹനത്തില്‍ റോഡ്‌ഷോ നടത്തുക. അര ലക്ഷം പേര്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here