പുതിയ രണ്ടു കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം; ജയിലിൽ തുടരും

0

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പുതിയ രണ്ടു കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ രാഹുൽ ജയിലിൽ തുടരേണ്ടിവരും.

ഡിസംബർ 20 ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് രാഹുലിനെ മൂന്നു കേസുകളിൽ കൂടി അറസ്റ്റ് ചെയ്തത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇതിൽ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിന്റെ ജാമ്യഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ആദ്യ കേസിൽ ചൊവ്വാഴ്ച പുലർച്ചെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here