അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ

0

അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്ഗാൻ ഇറങ്ങുക.

ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നും ഓപ്പണറായി തുടരും. കൂടെ യശസ്വി ജെയ്‌സ്വാളും. മൂന്നാമനായി വിരാട് കോലിയുണ്ടാകും. ടി20-യിലേക്ക് 14 മാസങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവായിരുന്നു കഴിഞ്ഞ മത്സരത്തിൽ കോലിയുടേത്. 16 പന്തിൽ 29 റൺസായിരുന്നു രണ്ടാം ടി20-യിലെ കോലിയുടെ സമ്പാദ്യം. അതേസമയം ടി20 മത്സരങ്ങളിൽ 12,000 റൺസെടുക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് കോലിയെ ആറ് റൺസകലെ കാത്തിരിക്കുകയാണ്. റൺവേട്ടയിൽ ലോകത്ത് നാലാമനാവാനും കോലിക്ക് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here