ദുബായില്‍ അനധികൃത ഫാമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുബായ്.
പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയില്‍ വ്യക്തികള്‍ക്ക് ഫാമുകള്‍ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്.
ദുബായ് ഒട്ടക റേസിംഗ് ക്ലബിന്റെ മേല്‍നോട്ടത്തിലുള്ള ഒട്ടക കുതിരപ്പന്തയത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഫാമുകള്‍, ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പുകള്‍ അല്ലെങ്കില്‍ ദുബൈ ഭരണാധികാരിയുടെ തീരുമാനപ്രകാരം നല്‍കിയിരിക്കുന്ന മറ്റേതെങ്കിലും വിഭാഗം എന്നിവ ഒഴികെ ദുബൈയിലെ പൗരന്‍മാര്‍ക്ക് അനുവദിച്ച ഫാമുകള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാണ്.
നിലവിലെ ഗുണഭോക്താക്കളെല്ലാം ഉത്തരവിറങ്ങി മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.നിയമം ലംഘിച്ചാല്‍ 1,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സംഭരണ, ധനകാര്യ മന്ത്രാലയത്തിനായിരിക്കും ഫാം കാര്യങ്ങളുടെ? മേല്‍നോട്ടത്തിന്റെയും നിയന്ത്രണത്തിന്റെയും ചുമതല.