കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു;

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് കഴിഞ്ഞ ആഴ്ചയില്‍ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപയും നല്‍കി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്.

 

ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഒമ്പത് മാസത്തിനുള്ളില്‍ 1350 കോടിയാണ് സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ 5054 കോടി രൂപ കെഎസ്ആര്‍ടിസിക്കായി നീക്കിവച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിക്ക് 9990 കോടി രൂപ നല്‍കിയെന്നും പറഞ്ഞ ധനമന്ത്രി, യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here