മകൾ ലക്ഷ്മിയുടെ പേരിൽ അവാർഡ് പ്രഖ്യാപിച്ച് സുരേഷ്ഗോപി

0

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി നിർവഹിച്ചു. കേന്ദ്രപദ്ധതികളെ കുറിച്ച് അറിവ് പകരാനും പങ്കുചേർക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണിത്.

പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്ന, കൂടുതൽ ആളുകളെ പദ്ധതികളിൽ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകർക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരിൽ അവാർഡ് നൽകുമെന്നും സുരേഷ്ഗോപി പറഞ്ഞു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന ജില്ലകൾക്ക് 50000, 30000, 20000 എന്ന ക്രമത്തിൽ അവാർഡ് തുക നല്കും.

ലീഡ് ബാങ്കുകൾക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

LEAVE A REPLY

Please enter your comment!
Please enter your name here