ഗവര്‍ണറുടെ വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല; എം വി ഗോവിന്ദൻ

0

 

കണ്ണൂര്‍:ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍.ഗവര്‍ണറുടെ വിമര്‍ശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല.ഗവര്‍ണര്‍ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്.അതുകൊണ്ടാണ് സുപ്രീം കോടതിക്ക് മുന്നില്‍ ഉത്തരം പറയേണ്ടി വന്നത്..വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഗവര്‍ണര്‍ നടത്തുകയാണ്.ആര്‍.എസ്.എസ് പ്രവര്‍ത്തകരെ മാത്രം സര്‍വകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു.

 

ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നു..കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആര്‍എസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു.പ്രതിഷേധത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.നവകേരള സദസ്സില്‍ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിര്‍ത്തത്.ഗോവിന്ദന്‍.കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും സിപിഎം എതിര്‍ത്തിട്ടില്ല.ആത്മഹത്യ സ്‌ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്.ഗവര്‍ണര്‍കകെതിരായ.പ്രതിഷേധം ഇനിയും തുടരും.എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here