‘പിണറായി വിജയന്‍ സര്‍ക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണ്’;രാഹുല്‍ മാങ്കൂട്ടത്തില്‍

0

 

 

പത്തനംതിട്ട: ശബരിമല ദുരന്തക്കളമാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍ സര്‍ക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണ്. ഉള്‍ക്കൊള്ളാന്‍ പറ്റുന്നതില്‍ കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി നല്‍കി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ 650 പൊലീസുകാരെ നിയോഗിച്ചപ്പോള്‍ പിണറായി വിജയന് സംരക്ഷണം നല്‍കാന്‍ 2500 പൊലീസുകാര്‍ ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

 

അയ്യപ്പഭക്തരെ നിയന്ത്രിയ്ക്കാന്‍ 650 പൊലീസുകാരെയും കാരണഭൂതന്റെ വിഗ്രഹം സംരക്ഷിയ്ക്കാന്‍ 2500 പൊലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. അനുഭവ പരിചയമില്ലാത്ത കോഴിക്കോട് ഡിസിപിയെ ശബരിമലയുടെ സുരക്ഷാ അചുമതല ഏല്‍പ്പിച്ചത് പാളിച്ചയാണെന്നും രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന് ശബരിമല വിരുദ്ധ അജണ്ടയാണെന്നും മനുഷ്യ ദുരന്തം ശബരിമലയിലുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

 

സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക യാത്ര നവകേരള സദസ്സിനെ വിമര്‍ശിച്ച രാഹുല്‍ മോണിങ് ഷോകളില്‍ മന്ത്രിമാരുടെ പ്രഭാത നടത്തം ഒഴിച്ചു നിര്‍ത്തിയാല്‍ നവകേരള സദസ്സില്‍ ഒന്നുമില്ലെന്ന ആക്ഷേപം ഉന്നയിച്ചു. മന്ത്രിമാരുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനാണോ ഈ യാത്രയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here