എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

0

പെരുമ്പാവൂര്‍: എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് തെളിവില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ എംഎല്‍എയെയും കൂട്ടരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റു. പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്‌യു പ്രവര്‍ത്തകനായ നോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മടങ്ങുമ്പോഴാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് മര്‍ദ്ദനമേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി ചികിത്സ തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here